കൊ--ച്ചു മാ-ന്ത്രി-കന്‍ ഭാ-ര-ത പര്യ-ട-ന-ത്തി-ന്
തിരുവനന്തപുരം: പ്രായത്തില്‍ തന്നെക്കാള്‍ വളരെ മുതിര്‍ന്ന മറ്റു മാന്ത്രികര്‍ക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ട് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മാന്ത്രികന്‍ തന്റെ പ്രഥമ ഭാരത പര്യടനം ആരംഭിക്കുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനകം 250ലേറെ മായാജാല പ്രകടനങ്ങള്‍ നടത്തിക്കഴിഞ്ഞ ആറു വയസ്സുകാരന്‍ ഭാഗ്യനാഥനാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തന്റെ കൈയടക്കം പ്രകടിപ്പിക്കാനൊരുങ്ങുന്നത്. അടുത്തയിടെ മനുഷ്യനെ രണ്ടായി മുറിച്ചുമാറ്റുന്ന ക്ലേശകരമായ ജാലവിദ്യ വിജയകരമായി അവതരിപ്പപിക്കാനായതാണ് ഭാരത പര്യടനത്തിനു പിന്നിലെ പ്രചോദനം.
ആഗസ്ത് 15ന് ദില്ലിയില്‍ നിന്നാണ് പര്യടനമാരംഭിക്കുന്നത്. കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മാനവീയത്തിന്റെ ഭാഗമായി ആഗസ്ത് 15, 16, 17 തീയതികളില്‍ ഭാഗ്യനാഥന്‍ ദില്ലിയില്‍ ജാലവിദ്യാപരിപാടി അവതരിപ്പിക്കും. ഭാരതപര്യടനത്തിന്റെ ഭാഗമായി ഗോവ, കര്‍ണാടക, തമിഴ് നാട്, മഹാരാഷ്ട്ര എന്നീ സമസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളില്‍ ഭാഗ്യനാഥന്‍ പരിപാടി നടത്തും.
ഭാഗ്യനാഥന് ജാലവിദ്യ വെറുമൊരു നേരമ്പോക്ക് മാത്രമാണ്. തിരുവനന്തപുരം കവടിയാര്‍ സെന്റ് ശാന്താല്‍ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഈ ബാലന് കൈയടക്കം പരമ്പരാഗതമായി ലഭിച്ചതാണ്. ഭാഗ്യനാഥന്റെ അച്ഛന്‍ പ്രൊഫ. നാഥ് 20 വര്‍ഷമായി ജാലവിദ്യാപരിപാടികള്‍ അവതരിപ്പിച്ചുവരികയാണ്.
അച്ഛന്റെ പ്രകടനങ്ങള്‍ കണ്ടുപഠിച്ചാണ് ഭാഗ്യനാഥന്‍ ഈ രംഗത്തെത്തിയത്. മൂന്നര വയസ്സു മാത്രം പ്രായമുള്ളപ്പോഴായിരുന്നു ആദ്യത്തെ പൊതുപരിപാടി. ഭാഗ്യനാഥന് സ്വന്തമായി വെബ് സൈറ്റുമുണ്ട്. സൈറ്റിലേക്ക് പോകാന്‍












Click it and Unblock the Notifications