ഗള്‍ഫ് മലയാളികളെ കൊള്ളയടിക്കുന്നത് നിര്‍ത്തണം: വി.എസ്
തിരുവനന്തപുരം: കേരളത്തില്‍ നിന്നു ഗള്‍ഫ് മേഖലയിലേയ്ക്കുള്ള വിമാനയാത്രക്കൂലി ഉയര്‍ത്താനുള്ള വിവിധ വിമാന കമ്പനികളുടെ തീരുമാനത്തെ ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്. അച്യുതാനന്ദന്‍ അപലപിച്ചു. ഗള്‍ഫ് മലയാളികളെ കൊള്ളയടിക്കുന്നതിനു സമാനമായ തീരുമാനം പുനഃപരിശോധിക്കമമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഉത്സവ പറമ്പില്‍ പോക്കറ്റടിക്കുന്നവരും വിമാന കമ്പനികളും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് വി. എസ്. പറഞ്ഞു. ഏറ്റവും കൂടുതല്‍ മലയാളികള്‍ ഗള്‍ഫിലേയ്ക്കു പോകുന്ന ആഗസ്റ്റ്- സെപ്തംബര്‍ മാസങ്ങളില്‍ ടിക്കറ്റ് നിരക്കുയര്‍ത്താനുള്ള കമ്പനികളുടെ തീരുമാനത്തെ സംസ്കാര ശൂന്യമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.












Click it and Unblock the Notifications