നവാസ് ഷെരീഫിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി
ലാഹോര്‍: തനിക്ക് ജീവപര്യന്തം തടവശിക്ഷ വിധിച്ച തീവ്രവാദ വിരുദ്ധ കോടതി വിധിക്കെതിരെയുള്ള അപ്പീലുകള്‍ പരിശോധിക്കാന്‍ സിന്ധ് ഹൈക്കോടതിയില്‍ മൂന്നംഗ പ്രത്യേക ബെഞ്ച് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് സമര്‍പ്പിച്ച ഹര്‍ജി പാകിസ്താന്‍ സുപ്രീം കോടതി തള്ളി.
തീവ്രവാദ വിരുദ്ധ കോടതി വിധികള്‍ സംബന്ധിച്ച അപ്പീല്‍ ഹര്‍ജികളെല്ലാം സിന്ധ് ഹൈക്കോടതിയുടെ രണ്ടംഗ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്. എന്നാല്‍ ഷെരീഫിന്റെ അപ്പീല്‍ സിന്ധ് ഹൈക്കോടതിയുടെ മൂന്നംഗ ഫുള്‍ബെഞ്ചിന്റെ മുന്നിലാണ് ഇപ്പോഴുള്ളത്. ഇതിനെയാണ് ഷെരീഫ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തത്.
കേസിന്റെ പ്രാധാന്യമനുസരിച്ച് പ്രത്യേക ബെഞ്ച് സ്ഥാപിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സിന്ധ് ഹൈക്കോടതി ചീഫ് ജസ്റിസിനധികാരമുണ്ടെന്ന് പറഞ്ഞാണ് സുപ്രീം കോടതി ഷെരീഫിന്റെ ഹര്‍ജി തള്ളിയത്.












Click it and Unblock the Notifications