കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈബര്‍ സ് പേസിലെ കോര്‍പറേറ്റ് പേരു യുദ്ധങ്ങള്‍...

  • By Staff
Google Oneindia Malayalam News

സോസാലിറ്റോ(യു.എസ്): ഒരു പേരിലെന്തിരിക്കുന്നു...? എല്ലാം പേരിലാണിരിക്കുന്നതെന്ന് സൈബര്‍ സ്പേസിലെ ചില യുദ്ധങ്ങള്‍ തെളിയിച്ചു കൊണ്ടിരിക്കുന്നു. സൈബര്‍ യുഗത്തില്‍ ഏറ്റവും പ്രധാനം വെബ്സൈറ്റ് മേല്‍ വിലാസങ്ങളാണല്ലോ. പക്ഷേ സ്വന്തം പേരില്‍ മറ്റൊരാള്‍ വെബ് സൈറ്റ് തുറന്നാലോ..?പിന്നെ ആ പേരില്‍ ഒരിക്കലും സ്വന്തമായി സൈറ്റു തുറക്കാനാവില്ല.മറ്റേതെങ്കിലും പേരില്‍ തുറന്നു സമാധാനിക്കുക. ഇനി നിങ്ങളുടെ പേരിലുള്ള ആ സൈറ്റ് വേണമെങ്കിലോ...ചോദിക്കുന്ന വില നല്‍കി രജിസ്റ്റര്‍ ചെയ്തയാളില്‍ നിന്നും അതു വാങ്ങുക മാത്രമാണ് മാര്‍ഗം. അപ്പോള്‍ എതിരാളിയെ തളയ്ക്കാന്‍ അയാളുടെ പേരില്‍ സാധ്യമാകുന്ന എല്ലാ പേരിലും സൈറ്റുകള്‍ തുറന്നാലോ...?

കോര്‍പറേറ്റ് വമ്പന്മാരുടെ കച്ചവട യുദ്ധത്തിലെ ഏറ്റവും പുതിയ അടവായി മാറിയിരിക്കുകയാണിപ്പോള്‍ ഇത്. സൈബര്‍ സ്പേസില്‍ എതിരാളികളുടെ മേല്‍വിലാസങ്ങള്‍ പൂര്‍ണമായും ജാമാക്കുക !

ഇത്തരമൊരു യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഇന്ത്യയിലെ രണ്ടു കോര്‍പറേറ്റ് ഭീമന്മാരായ യു ബി ഗ്രൂപ്പും ഷാവാലസ് ഗ്രൂപ്പും.ഇന്ത്യയിലെ മദ്യരാജാക്കന്മാരാണ് ഈ രണ്ടു കമ്പനികളും. യു ബിയുടെ അധിപന്‍ വിജയ് മല്യയും ഷാവാലസിന്റെ അധിപന്‍ മനു ഛാബ്രിയയും കടുത്ത എതിരാളികളാണെന്നത് കോര്‍പറേറ്റ് ലോകത്തെ അങ്ങാടി പാട്ടാണ്. ഇവര്‍ തമ്മിലുള്ള യുദ്ധം പുതിയ കാലത്തിനനുസരിച്ച് സൈബര്‍ രംഗത്തേയ്ക്കും വ്യാപിച്ചിരിക്കുന്നു.

ആ കഥയിങ്ങനെ: ഒരു സുപ്രഭാതത്തില്‍ അമേരിക്കയിലെ സോസാലിറ്റോ ആസ്ഥാനമായി പുതിയൊരു കമ്പനി ജനിക്കുന്നു , യുണൈറ്റഡ് ബ്രൂവറീസ് ഓഫ് അമേരിക്ക ഇന്‍കോര്‍പറേറ്റഡ്. യു.ബി രാജാവ് വിജയ് മല്യയുടെ പേരില്‍ രജിസ്റ്റ ര്‍ ചെയ്തിട്ടുള്ള ഈ കമ്പനി യുടെ ആദ്യ അജണ്ട ചില വെബ്സൈറ്റുകള്‍ തുറക്കലായിരുന്നു.

മനുഛാബ്രിയ.നെറ്റ് , മനുഛാബ്രിയ.കോം , ഷാവാലസിന്ത്യ.കോം , ഷാവാലസിന്ത്യ.നെറ്റ് , എംആര്‍ഛാബ്രിയ.കോം , ജംബോഗ്രൂപ്.കോം , ഡയറക്ടേഴ്സ്സ്പെഷ്യല്‍.കോം -യുണൈറ്റഡ് ബ്രൂവറീസ് രജിസറ്റര്‍ ചെയ്ത വെബ്സൈറ്റുകളാണിവ.ജംബോ ഗ്രൂപ്പ് മനു ഛാബ്രിയയുടെ ദുബായ് ആസ്ഥാനമായ ബിസിനസ് സാമ്രാജ്യമാണ്. ഡയറക് ടേഴ് സ് സ്പെഷ്യല്‍ ഷാവാലസിന്റെ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യബ്രാന്‍ഡും.

രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന ല്ലാതെ ഇവയില്‍ ഒന്നിലും വിവരങ്ങള്‍ രേഖപ്പടുത്തിയിട്ടില്ലെന്നതാണ് രസകരമായ മറ്റൊരു വസ്തുത. എന്നാല്‍ സോസാലിറ്റോ ആസ്ഥാനമായി തങ്ങള്‍ക്ക ് ഒരു കമ്പനിയുണ്ടെന്ന് യു.ബി ഗ്രൂപ്പ് സമ്മതിക്കുന്നു.കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൈറ്റുകളിലെല്ലാം ബന്ധപ്പെടാനുള്ള വിലാസം ഒന്നാണ്-വിജ്മല്യഃഎഒഎല്‍.കോം. സാക്ഷാല്‍ വിജയ് മല്യ തന്നെ.

വിജയ് മല്യയും മനു ഛബ്രിയയും തമ്മിലുള്ള കോര്‍പറേറ്റ് പോരിന്റെ ഏറ്റവും പുതിയ മുഖമാണിത്. ഇതില്‍ ഇപ്പോള്‍ ജയം മല്യയ്ക്കാണെന്നു മാത്രം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X