Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ യുവതിയുടെ മൃതദേഹം മൂന്നു മാസമായി ഖത്തര്‍ മോര്‍ച്ചറിയില്‍

ദുബായ്: മൂന്നു മാസം മുമ്പ് മരിച്ച ഇന്ത്യന്‍ യുവതിയുടെ മൃതദേഹം ഇപ്പോഴും ഖത്തറിലെ മോര്‍ച്ചറിയില്‍.

ആന്ധ്ര പ്രദേശിലെ കഡപ്പ സ്വദേശിഅഞ്ജനാമ്മ മാടാനപ്പള്ളി(34)യുടെ മൃതദേഹമാണ് ഖത്തറിലെ ഒരാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. തൂങ്ങിമരണശ്രമഫലമായുള്ള ശ്വാസം മുട്ടല്‍ കാരണമാണ് മെയ് 17ന് അഞ്ജനാമ്മയുടെ മരണം സംഭവിച്ചതെന്ന് ഖത്തറിലെ പത്രറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അഞ്ജനാമ്മയുടെ മരണത്തില്‍ സംശയം തോന്നിയ ഖത്തറിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകാന്‍ അനുമതി നല്കിയില്ല. മൃതദേഹം ഒന്നുകൂടി പോസ്റുമോര്‍ട്ടം നടത്തണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നും എംബസി ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തോടാവശ്യപ്പെട്ടിട്ടുണ്ട്.

അഞ്ജനാമ്മയുടെ അമ്മ മാടാനപ്പള്ളി വെങ്കടേശു നല്കിയ പരാതിയനുസരിച്ചാണ് ഇന്ത്യന്‍ എംബസി നടപടിയെടുത്തത്. താന്‍ ജോലി ചെയ്തിരുന്ന വീടിന്റെ ഉടമസ്ഥനും ഭാര്യയും പീഢിപ്പിക്കുന്നതായി അഞ്ജനാമ്മ കത്തെഴുതുകയും ഓഡിയോ കാസറ്റില്‍ റിക്കാര്‍ഡ് ചെയ്തയക്കുകയും ചെയ്തതായി വെങ്കടേശു പരാതിയില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+