രാജ്കുമാര്‍ വനത്തില്‍ നിന്ന് പുറത്തുവന്നതായി കൃഷ്ണ
ബാംഗ്ലൂര്‍: വീരപ്പന്‍ ബന്ദിയാക്കിയ കന്നട നടന്‍ രാജ്കുമാര്‍ വനത്തില്‍ നിന്ന് പുറത്തുവന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി എസ്.എം.കൃഷ്ണ പറഞ്ഞു.
ഒരു വീട്ടിലാണ് രാജ്കുമാര്‍ ഇപ്പോഴുള്ളതെന്ന് കൃഷ്ണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അദ്ദേഹത്തോടൊപ്പം വീരപ്പനും നക്കീരന്‍ ഗോപാലനുമുണ്ട്. വീട് എവിടെയാണെന്നതിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
വീരപ്പന്റെ ആവശ്യങ്ങളോടുള്ള കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളുടെ പ്രതികരണം നക്കീരന്‍ ഗോപാലന്‍ വഴിയാണ് വീരപ്പനെ അറിയിച്ചതെന്ന് കൃഷ്ണ വ്യക്തമാക്കി.
അതിനിടയില്‍ വീരപ്പനെ പിടിക്കാന്‍ കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കമാണെന്ന് കേന്ദ്രധനകാര്യ സഹമന്ത്രി ധനഞ്ജയകുമാര്‍ പറഞ്ഞു. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ഇതുവരെ അത്തരമൊരു ആവശ്യം ഉണ്ടായിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.












Click it and Unblock the Notifications