വീരപ്പന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവര്‍ തീവ്രവാദികള്‍
ചെന്നൈ: വീരപ്പന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അഞ്ചു തടവുകാര്‍ തമിഴ്നാട്ടിലെ തീവ്രവാദസംഘടനകളിലെ അംഗങ്ങളാണ്.
വീരപ്പന്‍ തമിഴ്നാട്ടിലെ ജയിലില്‍ നിന്ന് വിട്ടയക്കാന്‍ ആവശ്യപ്പെട്ട വെങ്കടേശന്‍, പൊന്നിവാലവന്‍ എന്നിവര്‍ തമിഴ്നാട് ലിബറേഷന്‍ ആര്‍മിക്കാരാണ്. മറ്റ് മൂന്ന് പേര്‍ തമിഴ് നാഷണല്‍ റിട്രീവല്‍ ട്രൂപ്പ്സിലെ അംഗങ്ങളും. സത്യമൂര്‍ത്തി, മണികണ്ഠന്‍, മുത്തുകുമാരന്‍ എന്നിവരാണിവര്‍.
രാജ്കുമാറിനെ വിട്ടയക്കാന്‍ വീരപ്പന്‍ മുന്നോട്ടുവെച്ച 10 ഉപാധികളിലൊന്നാണ് തടവുകാരുടെ മോചനം. ഈ ഉപാധി തമിഴ്നാട് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications