Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക്കിസ്ഥാനുമായി യാതൊരു ചര്‍ച്ചയുമില്ലെന്ന് വാജ്പേയി

ദില്ലി: ജമ്മു കശ്മീരില്‍ സമാധാനം ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടരുമെന്നും എന്നാല്‍ അനുകൂലമായ അന്തരീക്ഷം ഉണ്ടാകുന്നതുവരെ പാക്കിസ്ഥാനുമായി യാതൊരു ചര്‍ച്ചയും നടത്തില്ലെന്നും പ്രധാനമന്ത്രി വാജ്പേയി രാജ്യസഭയില്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ പ്രകോപനപരമായ നീക്കങ്ങള്‍ നടത്തുമ്പോഴും ഇന്ത്യ അയഞ്ഞതും ഉദാരവുമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വാജ്പേയി പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയുടെ അയഞ്ഞ നിലപാടിനെയും സൗഹൃദബന്ധങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ആഗ്രഹത്തെയും ഇന്ത്യയുടെ ദൗര്‍ബല്യമായി പാക്കിസ്ഥാന്‍ തെറ്റിദ്ധരിക്കുകയായിരുന്നു. തീവ്രവാദം ഒരു നയം തന്നെയായി സ്വീകരിച്ച പാക്കിസ്ഥാന്‍ ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.

കശ്മീരില്‍ നടന്ന കൂട്ടകൊലയുമാണ് താന്‍ നടത്തിയ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഈ കൊലകള്‍ക്കൊന്നും നമ്മെ തളര്‍ത്താനാവില്ല. നമ്മുടെ ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനും ദേശീയഐക്യം നിലനിര്‍ത്താനും നാം പ്രതിജ്ഞാബദ്ധരാണ്. അതിനുള്ള ശേഷി നമുക്കുണ്ടോ എന്നതിനെ കുറിച്ച് ആരും സംശയിക്കേണ്ടതില്ല. വാജ്പേയി പറഞ്ഞു.

ഇതിനിടെ കശ്മീരിലെ കൂട്ടകൊലകളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ 20 മിനുട്ടോളം നേരം ബഹളമുണ്ടാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+