• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പി.ഭാസ്കരന് വള്ളത്തോള്‍ സമ്മാനം

  • By Staff

തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ സമ്മാനം കവിയും ഗാനരചയിതാവുമായ പി.ഭാസ്കരന്.

ജീവിതകാലത്ത് സാഹിത്യത്തിന് നല്‍കിയിട്ടുള്ള മൊത്തം സംഭാവനകളെ മുന്‍നിര്‍ത്തിയാണ് വള്ളത്തോള്‍ സമ്മാനം നല്‍കുന്നത്.

1,11,111 രൂപയും കീര്‍ത്തിഫലകവും ഭാസ്കരന് നല്‍കും. ദക്ഷിണേന്ത്യയില്‍ കലാസാഹിത്യരംഗത്ത് നല്‍കുന്ന പുരസ്കാരങ്ങളില്‍ ഏറ്റവു കൂടിയ സമ്മാനതുകയുള്ള പുരസ്കാരമാണിത്.

ആര്‍. രാമചന്ദ്രന്‍നായര്‍, പി.നാരായണകുറുപ്പ്, വിഷ്ണുനാരായണന്‍ നമ്പൂതിരി, ഡോ.വെള്ളായണി അര്‍ജുനന്‍, പ്രൊഫ.കെ.കുമാരന്‍നായര്‍ എന്നിവരടങ്ങുന്ന ജഡ്ജിങ് സമിതയാണ് ഭാസ്കരനെ തെരഞ്ഞെടുത്തത്. കാല്പനിക കവിതയെ പരിപോഷിപ്പിച്ച ഭാസ്കരന്‍ അപൂര്‍വ മനോഹരങ്ങളായ ചലച്ചിത്രഗാനങ്ങളിലൂടെ മലയാളസാഹിത്യത്തില്‍ ഒരു പുതിയ ശാഖയെ വളര്‍ത്തുകയും ചെയ്തതായി സമിതി വിലയിരുത്തി.

ഒക്ടോബര്‍ 16ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വെച്ച് ഭാസ്കരന് പുരസ്കാരം സമ്മാനിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X