Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍.ഡി.എഫ് പിരിച്ചുവിടണമെന്ന് താമരാക്ഷന്‍

തിരുവനന്തപുരം: ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെട്ട എല്‍.ഡി.എഫ് പിരിച്ചുവിടണമെന്ന് ആര്‍.എസ്.പി (ബി) നേതാവ് എ.വി. താമരാക്ഷന്‍ ആവശ്യപ്പെട്ടു.

മുന്നണി പിരിച്ചുവിടുന്നില്ലെങ്കില്‍ അതിന്റെ പേരെങ്കിലും മാറ്റണമെന്ന് താമരാക്ഷന്‍ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളിവര്‍ഗത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ഇടതുപക്ഷത്തിന്റെ യഥാര്‍ഥദൗത്യം എല്‍.ടി.എഫ് വെടിഞ്ഞുകഴിഞ്ഞു. അത് ഇന്ന് അബ്കാരി കോണ്‍ട്രാക്ടര്‍മാരുടെയും കരിഞ്ചന്തക്കാരുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത് കച്ചവടമാക്കിയവരുടെയും സംരക്ഷകരായി മാറിയിരിക്കുകയാണ്.

മുന്നണികളുടെ പ്രതിഛായ അതിനെ നയിക്കുന്ന പാര്‍ട്ടികളുടെ സ്വഭാവത്തെ ആശ്രയിച്ചാണിരിക്കുന്നത്. സി.പി.എം അതിന്റെ പ്രതിഛായ നഷ്ടപ്പെടുത്തിയതോടെ അത് എല്‍.ഡി.എഫിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രതിഛായയെ ബാധിച്ചു.

സി.പി.എമ്മിനെയും സി.പി.ഐയെയും പോലുള്ള പാര്‍ട്ടികളുടെ അടിത്തറ പ്രത്യയശാസ്ത്രമാണ്. പക്ഷേ ഈ പാര്‍ട്ടികള്‍ അവരുടെ പ്രത്യയശാസ്ത്രങ്ങളോട് വിട പറഞ്ഞുകഴിഞ്ഞു. യു.ഡി.എഫിലെ ചില കക്ഷികളുമായി പ്രാദേശിക സഖ്യം സ്ഥാപിക്കാന്‍ സി.പി.എം ഒരുങ്ങുന്നത് അവര്‍ തങ്ങളുടെ തത്വങ്ങളെ കൈവെടിഞ്ഞതുകൊണ്ടാണ്. സി.പി.എമ്മിനകത്തെ ഗ്രൂപ്പ് പോരിനെയും അത് മറനീക്കി പുറത്തുകൊണ്ടുവന്നു.

സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ കടകെണിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് താമരാക്ഷന്‍ കുറ്റപ്പെടുത്തി. 96ലെ 402 കോടി റവന്യൂ കമ്മി 2000 മാര്‍ച്ചാവുമ്പോഴേക്കും 2481 കോടിയായി ഉയര്‍ന്നിരിക്കുകയാണ്. പൊതുകടം 101130 കോടിയില്‍ നിന്ന് 190000 കോടിയായും ഉയര്‍ന്നു.

മുസ്ലിം ലീഗിനെ ആര്‍.എസ്.പി(ബി) വര്‍ഗീയകക്ഷിയായി കാണുന്നില്ല. പല അവസരങ്ങളിലും മുസ്ലിം ലീഗ് മതമൗലികവാദത്തിനെതിരായ നിലപാടെടുത്തിട്ടുണ്ടെന്ന് താമരാക്ഷന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+