Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിന്റെ അടവ് ലീഗിനെ പറ്റിക്കാന്‍ :എം.വി.രാഘവന്‍

കൊച്ചി : സിപിഎമ്മിന്റെ രാഷ്ട്രീയ അടവിന് പറ്റിക്കലെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് സിഎംപി നേതാവ് എം.വി. രാഘവന്‍.

ഐഎന്‍എല്ലിനെയും പിഡിപിയെയും കുടുക്കിയതു പോലെ ലീഗ് ഉള്‍പ്പടെയുള്ള ന്യൂനപക്ഷസംഘടനകളെയും കെണിയില്‍ കുടുക്കാമെന്നാണ് സിപിഎമ്മിന്റെ വ്യാമോഹം. പിണറായിയുടെ ലീഗ് പ്രേമം ചെലവാകാന്‍ പോകുന്നില്ല- രാഘവന്‍ പറഞ്ഞു.

എറണാകുളം റസ്റ് ഹൗസില്‍ പത്രലേഖകരുമായി സംസാരിക്കുകയായിരുന്നു രാഘവന്‍.

കോണ്‍ഗ്രസിനെയും ബിജെപിയെയും എതിര്‍ക്കാനാണ് ഈ പുതിയ അടവെന്നാണ് വിശദീകണം.തമിഴ്നാട്ടിലും ബീഹാറിലും കോണ്‍ഗ്രസ് അംഗമായ മുന്നണിയില്‍ നിന്നു കൊണ്ട് ഇങ്ങനെ പറയുന്നതിലെന്താണര്‍ത്ഥം.അവിടത്തെ കോണ്‍ഗ്രസും ഇവിടത്തെ കോണ്‍ഗ്രസും തമ്മില്‍ എന്താണ് ഭേദം. രാഘവന്‍ ചോദിച്ചു.

ലീഗ് യു ഡി എഫ് വിട്ടാല്‍ എന്ത് സംഭവിക്കുമെന്ന ചോദ്യം സാങ്കല്‍പ്പികമാണ്. അങ്ങനെ വന്നാല്‍ തന്നെ ഇപ്പുറത്തേക്ക് വരാന്‍ എല്‍ ഡി എഫിലും ആളുണ്ടാകും. കോണ്‍ഗ്രസിലെ ഗ്രൂപ്പിസം തെരഞ്ഞെടുപ്പില്‍ യു ഡി എഫിനെ ബാധിക്കില്ലെന്ന് രാഘവന്‍ പറഞ്ഞു.

സിപിഎമ്മിലെ സിഐടിയു വിഭാഗം സിഎംപിയുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് രാഘവന്‍ വെളിപ്പെടുത്തി.

പ്ലസ് ടു സമരം വിജയമായിരുന്നുവെന്ന് രാഘവന്‍ അഭിപ്രായപ്പെട്ടു. എല്ലാ ജനവിഭാഗങ്ങളും ഇക്കാര്യത്തില്‍ സമരത്തിനൊപ്പം നില്‍ക്കുന്നുണ്ട്.

നായനാരുടെ എല്ലാ മക്കളും അഴിമതിക്കേസുകളില്‍ ഉള്‍പ്പട്ടു കഴിഞ്ഞു. പുതിയ പുതിയ കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ജനകീയമന്ത്രിക്ക് പൊലീസ് വേണ്ടെന്ന് പ്രഖ്യാപിച്ച നായനാര്‍ക്ക് ഇപ്പോള്‍ പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിരിക്കുന്നത് ജനകീയനല്ലാത്തതുകൊണ്ടാണോ എന്ന് വ്യക്തമാക്കണമെന്ന് രാഘവന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+