ബങ്കാരു ലക്ഷ്മണെ ബി.ജെ.പി പ്രസിഡണ്ടായി തെരഞ്ഞെടുത്തു
ദില്ലി: ബങ്കാരു ലക്ഷ്മണെ ബി.ജെ.പി പ്രസിഡണ്ടായി എതിരില്ലാതെ തെരഞ്ഞെടുത്തു.
ലക്ഷ്മണുവേണ്ടി 18 പത്രികകള്‍ സമര്‍പ്പിച്ചിരുന്നു. പാര്‍ട്ടിയുടെ പുതിയ ഭരണഘടനപ്രകാരം ഒരു സ്ഥാനാര്‍ഥിക്കു അഞ്ച് നാമനിര്‍ദേശപത്രികയെങ്കിലും സമര്‍പ്പിച്ചിരിക്കണം.
ലക്ഷ്മണ്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയാണെന്നും പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിക്കു ശേഷം ലക്ഷ്മണ്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടുവെന്ന് പ്രഖ്യാപിക്കുന്നത് ഔപചാരികം മാത്രമാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
ആഗസ്ത് 27ഞായറാഴ്ച നാഗ്പൂരില്‍ നടക്കുന്ന ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ലക്ഷ്ണണ്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കും.












Click it and Unblock the Notifications