ദക്ഷിണേന്ത്യയില്‍ രണ്ട് എല്‍.പി.ജി പൈപ്പ്ലൈനുകള്‍ നിര്‍മിക്കും
മസിലിപട്ടണം: ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ ദക്ഷിണേന്ത്യയില്‍ രണ്ട് എല്‍.പി.ജി പൈപ്പ്ലൈനുകള്‍ നിര്‍മിക്കും.
വിശാഖപട്ടണത്തില്‍ നിന്നും സെക്കന്തരാബാദിലേക്ക് 600 കിലോ മീറ്റര്‍ നീളത്തില്‍ പൈപ്പ്ലൈന്‍ നിര്‍മിക്കുമെന്ന് ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ വൃത്തങ്ങള്‍ പറഞ്ഞു. കര്‍ണാടകത്തിലെ മംഗലാപുരത്തു നിന്നും തമിഴ്നാട്ടിലെ മധുരയിലേക്ക് 700 കിലോ മീറ്റര്‍ നീളം വരുന്ന മറ്റൊരു പൈപ്പ് ലൈന്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്.
ഈ വര്‍ഷം ഒരു കോടി പുതിയ ഗ്യാസ് കണക്ഷനുകള്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി.
ഉത്തരേന്ത്യയില്‍ ലോനിയില്‍ നിന്നും ജാംനഗറിലേക്ക് 1250 കിലോമീറ്റര്‍ നീളമുള്ള ഒരു പൈപ്പ്ലൈനിന്റെ നിര്‍മാണം തുടങ്ങികഴിഞ്ഞു. 17 ലക്ഷം മെട്രിക് ടണ്ണാണ് ഈ പൈപ്പ്ലൈനിന്റെ ശേഷി. അത് 25 ലക്ഷമായി ഉയര്‍ത്തും.
കൃഷ്ണ ഗോദാവരി നദീതടത്തില്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള വാതകഉറവിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു. ഈ പ്രദേശത്ത് വാതകമുപയോഗിച്ചുള്ള വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ പൊതു, സ്വകാര്യമേഖലകളില്‍ നിന്ന് അപേക്ഷകള്‍ കിട്ടിയിട്ടുണ്ട്.












Click it and Unblock the Notifications