കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
രാജ്കുമാറിനെ ബുധനാഴ്ച മോചിപ്പിച്ചേക്കുമെന്ന് നക്കീരന്‍
ചെന്നൈ: രാജ്കുമാറിന്റെ മോചനം സംബന്ധിച്ച് നല്ല വാര്‍ത്ത ആഗസ്ത് ഒമ്പത് ബുധനാഴ്ചയുണ്ടാകാമെന്ന് നക്കീരന്‍ വാരികയുടെ വക്താവ് അറിയിച്ചു. ഇതു സംബന്ധിച്ച സൂചന ഗോപാലില്‍ നിന്ന് ആഗസ്ത് ഏഴിന് തിങ്കളാഴ്ച രാത്രി ലഭിച്ചുവത്രേ.
നക്കീരന്‍ അസോസിയേറ്റ് എഡിറ്റര്‍ എ. കാമരാജ് ആണ് ആഗസ്ത് എട്ടിന് ചൊവാഴ്ച ഈ വിവരം വെളിപ്പെടുത്തിയത്. ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ഉദ്യമം വിജയം കാണുമെന്ന സൂചന ഗോപാല്‍ നല്‍കിയെന്ന് കാമരാജ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി കാട്ടില്‍ നിന്നും പ്രത്യേകദൂതന്‍ വഴി ഗോപാല്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു. മോചന ദൗത്യവുമായി കാടുകയറിയതിനു ശേഷം ഗോപാല്‍ തന്റെ ആഫീസിലേക്കയക്കുന്ന ആദ്യത്തെ ശുഭവാര്‍ത്തയാണിത്.
Comments
Story first published: Tuesday, August 8, 2000, 5:30 [IST]