Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം വിമാനത്താവളം 24 മണിക്കൂറും പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സപ്തംബര്‍ ഒന്ന് മുതല്‍ തിരുവനന്തപുരം വിമാനത്താവളം മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. കേന്ദ്ര വ്യോമയാനമന്ത്രി ശരദ് യാദവ് അറിയിച്ചതാണിത്.

ഈ ആവശ്യവുമായി മന്ത്രിയെ കണ്ട പീപ്പിള്‍സ് ആക്ഷന്‍ ഫോര്‍ തിരുവനന്തപുരം എയര്‍പോര്‍ട്ട് ഭാരവാഹികള്‍ക്ക് മന്ത്രി ഇതു സംബന്ധിച്ച് ഉറപ്പു നല്‍കി. രാത്രിയില്‍ സര്‍വീസ് നടത്തുന്നതിന് അനുവാദം ചോദിച്ചിരിക്കുന്ന വിമാനക്കമ്പനികള്‍ക്ക് ഉടന്‍ അനുവാദം നല്‍കും.

കുവൈറ്റ് എയര്‍ലൈന്‍സ്, സില്‍ക് എയര്‍, ശ്രീലങ്കന്‍ എയര്‍വേയ്സ് എന്നീ കമ്പനികള്‍ ആയിരിക്കും ആദ്യമായി തിരുവനന്തപുരത്തു നിന്നും രാത്രി സര്‍വീസ് നടത്തുക.

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ വിദേശവിമാനക്കമ്പനികള്‍ക്ക് അനുവാദം നല്‍കും. ഗള്‍ഫ് എയര്‍, ഖത്തര്‍ എയര്‍വേയ്സ് തുടങ്ങിയ കമ്പനികള്‍ ഇങ്ങനെ കൂടുതല്‍ സര്‍വീസ് നടത്തും.

കുവൈറ്റ് എയര്‍ലൈന്‍സ്, സില്‍ക് എയര്‍, ശ്രീലങ്കന്‍ എയര്‍വേയ്സ് എന്നീ കമ്പനികള്‍ ആയിരിക്കും ആദ്യമായി തിരുവനന്തപുരത്തു നിന്നും രാത്രി സര്‍വീസ് നടത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+