Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍മര്‍സാറ്റ് സാറ്റലൈറ്റ് സംവിധാനം കേരളത്തിലും

കൊച്ചി: ഇന്‍മര്‍സാറ്റ് സാറ്റലൈറ്റ് സംവിധാനം ഇനി കേരളത്തിലും.വി. എസ്. എന്‍. എല്‍ രാജ്യമൊട്ടാകെ നടപ്പാക്കുന്ന മൊബൈല്‍ സാറ്റലൈറ്റ് സംവിധ ാനമാണിത്. ഇതിനായി കൊച്ചിയില്‍ കാക്കനാട്ടുള്ള വി. എസ്. എന്‍. എല്‍ ഗേറ്റ് വേയില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് സീനിയര്‍ ജനറല്‍ മാനേജര്‍ എ. എസ്. മേനോന്‍ അറിയിച്ചു.

ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും വിവരങ്ങള്‍ കൈമാറുന്നതിനും ടെലിഫോണ്‍ സംഭാഷണം നടത്തുന്നതിനുമുള്ള സംവിധാനമാണിത്. ബ്രീഫ്െകയ്സിന്റെ വലിപ്പവും ഭാരവും വരുന്ന ടെര്‍മിനല്‍ മതിയാകുമിതിന്. ടെലിഫോണ്‍ ലൈന്‍, റേഡിയോ ഫ്രീക്വന്‍സി, മൊബൈല്‍ഫോണ്‍ റേഞ്ച് തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങളെ ഇത് അതിജീവിക്കുന്നു.ഈ ടെര്‍മിനല്‍ വാഹനങ്ങളിലും കപ്പലിലും വിമാനത്തിലും പ്രവര്‍ത്തിപ്പിക്കാനാവും. വിദൂരമലനിരകളിലും പുറങ്കടലിലും ഇതിന്റെ പ്രയോജനം ഏറെയാണ്.

രാജ്യാന്തരതലത്തില്‍ സഹകരണാടിസ്ഥാനത്തിലാണ് ഇന്‍മര്‍സാറ്റിന്റെ ഉടമസ്ഥത. ലണ്ടന്‍ ആസ്ഥാനമായുള്ള രാജ്യാന്തര മൊബൈല്‍ സാറ്റലൈറ്റ് ഓര്‍ഗനൈസേഷനില്‍ 84 അംഗരാജ്യങ്ങളുണ്ട്. ഇന്ത്യയില്‍ വി.എസ്. എന്‍. എല്‍ ആണ് ഇന്‍മര്‍സാറ്റിന്റെ സേവനം ലഭ്യമാക്കുന്നത്.

വാര്‍ത്താവിനിയ മന്ത്രാലയത്തില്‍ നിന്ന് ഓപ്പറേറ്റിംഗ് ലൈസന്‍സും ഫ്രീക്വന്‍സി ക്ലിയറന്‍സും നേടിയാല്‍ വി.എസ്.എന്‍.എല്‍ കണക്ഷന്‍ നല്‍കും. മര്‍ക്കന്റയില്‍ മറൈന്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലുകള്‍ക്കും കണക്ഷന്‍ ലഭിക്കും.

പ്രധാനമായും മൂന്ന് ഘടകങ്ങള്‍ വഴിയാണ് ഇന്‍മര്‍സാറ്റിന്റെ പ്രവര്‍ത്തനം. ഉപഗ്രഹങ്ങളും അനുബന്ധമായ ഭൂമിയിലെ നിയന്ത്രണസംവിധാനങ്ങളും, ഭൂതല എര്‍ത്ത് സ്റ്റേഷന്‍, മൊബൈല്‍ എര്‍ത്ത് സ്റ്റേഷന്‍ എന്നിവയാണവ.ടെലികോം ശൃംഖലയും ഇന്‍മര്‍സാറ്റ് ശൃംഖലയും തമ്മില്‍ ബന്ധിപ്പിക്കുന്നത് ഭൂതല എര്‍ത്ത് സ്റ്റേഷന്‍ വഴിയാണ്.

സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ടെര്‍മിനലുകളാണ് മൊബൈല്‍ എര്‍ത്ത് സ്റ്റേഷന്‍ എന്നറിയപ്പെടുന്നത്. ഈ ടെര്‍മിനലുകള്‍ വിവരങ്ങള്‍ കൈമാറുന്നതിന് വാഹനങ്ങളിലും മറ്റും പ്രയോജനപ്പടുത്തുന്നു. വിവിധ മാതൃകകളില്‍ ലഭ്യമാകുന്ന ടെര്‍മിനലിന്റെ ആന്റിന ഇന്‍മര്‍സാറ്റ് ഉപഗ്രഹത്തിനു നേരെ തിരിച്ചാണ് വിര്‍ത്താവിനിമയ ശൃംഖലയുമായി ബന്ധപ്പെടുന്നത്.

ഇന്റര്‍നെറ്റ്, ടെലക്സ്, ഫാക്സ്, ഫോട്ടോസര്‍വീസ് തുടങ്ങിയവ ഇന്‍മര്‍സാറ്റ് ടെര്‍മിനലുകള്‍ വഴി സാധ്യമാകും. അന്താരാഷ്ട്ര ടെലിഫോണ്‍ നിരക്കുകള്‍ക്ക് സമാനമായ നിരക്കാണ് ഇന്‍മര്‍സാറ്റ് സേവനങ്ങല്‍ക്കും ഈടാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+