ഗ്രൂപ്പ് പോര് അവസാനിപ്പിക്കാം : കരുണാകരന്‍
കൊച്ചി : തൃശൂരില്‍ ആഗസ്ത് ഒമ്പത് ബുധനാഴ്ച നടക്കുന്ന യുവജനസംഗമത്തോടെകോണ്‍ഗ്രസില്‍ തന്റെ പേരില്‍ നടക്കുന്ന ഗ്രൂപ്പ് പോര് അവസാനിപ്പിക്കാമെന്ന് കെ. കരുണാകരന്‍ യു ഡി എഫ് ഏകോപനസമിതി യോഗത്തില്‍ ഉറപ്പ് കൊടുത്തു.
എറണാകുളം ഗസ്റ് ഹൗസില്‍ ആഗസ്ത് എട്ട് ചൊവാഴ്ച ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസിതര ഘടകക്ഷി നേതാക്കള്‍ പ്രശ്നം ഉന്നയിച്ചപ്പോഴാണ് കരുണാകരന്‍ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ ഇതേപ്പറ്റി പ്രതികരിക്കാന്‍ എ.കെ. ആന്റണി തയ്യാറായില്ല. മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഇത് സംബന്ധിച്ച് നിശ്ശബ്ദത പാലിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ്, പ്ലസ് ടു പ്രക്ഷോഭം എന്നിവയെപ്പറ്റി ചര്‍ച്ച ആരംഭിച്ചപ്പോള്‍ തന്നെ ഗ്രൂപ്പ് പോര് മുന്നണിയുടെ പ്രതിഛായ തകര്‍ക്കുന്നതായി നേതാക്കള്‍ പരാതിപ്പെട്ടു. ഇതിന് പരിഹാരം കാണാന്‍ കരുണാകരനാണ് മുന്‍കയ്യെടുക്കേണ്ടതെന്നും അവര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നായിരുന്നു കരുണാകരന്റെ വിശദീകരണം.












Click it and Unblock the Notifications