നെഹ്റു ട്രോഫി വള്ളം കളി ആഗസ്ത് 12 ന്
ആലപ്പുഴ : ആഗസ്ത് 12 ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. 16ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പടെ 40 വള്ളങ്ങള്‍ ഇത്തവണ മത്സരത്തിനുണ്ട്.
1350 മീറ്റര്‍ നീളമുള്ള ട്രാക്കിന്റെ ആഴം ഇറിഗേഷന്‍ വകുപ്പ് ഇതുവരെ കൂട്ടിയിട്ടില്ല. ട്രാക്കിന്റെ ഇരുവശങ്ങളിലും മധ്യഭാഗത്തെക്കാളും ആഴം കുറവാണ്. ഇതുകൊണ്ട് ഒന്നാമത്തെയും നാലാമത്തെയും ട്രാക്കിലുള്ള വള്ളങ്ങള്‍ക്ക് ഒരേ വേഗത്തില്‍ നീങ്ങാനാവില്ല.
തെക്കന്‍ ഓടി വിഭാഗത്തില്‍ സ്ത്രീകള്‍ തുഴയുന്ന മൂന്ന് വള്ളങ്ങള്‍ ഇത്തവണ മത്സരത്തിനുണ്ട്. വെപ്പ് , ഇരുട്ടുകുത്തി, ചുരുളന്‍ വള്ളങ്ങള്‍ എന്നിവയും നെഹ്റു ട്രോഫിയില്‍ പങ്കെടുക്കും. വള്ളംകളി ഏഷ്യാനെറ്റ് തത്സമയം സംപ്രേക്ഷണം ചെയ്യും.












Click it and Unblock the Notifications