പ്ലസ് ടു സമരം യു.ഡി.എഫ് ശക്തമാക്കുന്നു
കൊച്ചി : പ്രതിപക്ഷം പ്ലസ് ടു സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ആഗസ്ത് 16 ബുധനാഴ്ച യു ഡി എഫിന്റെ നേതൃത്വത്തില്‍ വില്ലേജാഫീസുകള്‍ പിക്കറ്റ് ചെയ്യും.
ആഗസ്ത് 8 ബുധനാഴ്ച ചേര്‍ന്ന യു ഡി എഫ് ഉന്നതതലയോഗമാണ് ഈ തീരുമാനമെടുത്തത്. മന്ത്രി ജോസഫിനെ മാറ്റി നിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതു വരെ സമരം തുടരുമെന്ന് യോഗത്തിന് ശേഷം യു .ഡി. എഫ് കണ്‍വീനര്‍ ശങ്കരനാരായണന്‍ അറിയിച്ചു. അതുവരെ സെക്ര ട്ടേറിയറ്റ് നടയിലുള്ള പിക്കറ്റിംഗും തുടരും.
പി.ജെ. ജോസഫ് പങ്കെടുക്കുന്ന സര്‍ക്കാര്‍ പരിപാടികള്‍ യു .ഡി. എഫ് ജനപ്രതിനിധികള്‍ ബഹിഷ്കരിക്കുമെന്ന് യോഗത്തില്‍ അദ്ധ്യക്ഷനായിരുന്ന പ്രതിപക്ഷനേതാവ് ഏ.കെ. ആന്റണി പറഞ്ഞു. സര്‍ക്കാര്‍ തയ്യാറാക്കിയ പ്ലസ് ടു സ്കൂളുകളുടെ ലിസ്റ് ഹൈക്കോടതി റദ്ദാക്കിയത് യു ഡി എഫ് നിലപാടിനെ ശരിവയ്ക്കുന്നുവെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications