Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മഹത്യ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പരിപാടി

തിരുവനന്തപുരം: കേരളത്തിലെ വര്‍ദ്ധിച്ച ആത്മഹത്യാ നിരക്ക് നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്ര പരിപാടി ആവിഷ്കരിക്കുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്ന തൃശ്ശൂര്‍ ജില്ലയിലാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവുമധികം ആത്മഹത്യകള്‍ നടക്കുന്നത് കേരളത്തിലാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനകം ഇവിടെ 34,523 പേര്‍ ആത്മഹത്യ ചെയ്തതായി മുഖ്യമന്ത്രി നായനാര്‍ നിയമസഭയില്‍ വെളിപ്പെടുത്തിയിരുന്നു.

കേരളത്തിലുള്ള ഒരു ലക്ഷം പേരില്‍ 29പേര്‍ വീതം ഒരു വര്‍ഷത്തില്‍ ആത്മഹത്യ ചെയ്യുമ്പോള്‍ രാജ്യത്തെ ആത്മഹത്യാനിരക്ക് ഒരു ലക്ഷത്തില്‍ ഒമ്പതു പേര്‍ മാത്രമാണ്. അതേസമയം തൃശ്ശൂരിലെ ആത്മഹത്യാ നിരക്ക് ഒരു ലക്ഷത്തില്‍ 39പേര്‍ വീതമാണ്.

തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അല്കേഷ് കുമാര്‍ ശര്‍മ്മ ആയിരിക്കും ബോധവല്കരണ പരിപാടിക്ക് നേതൃത്വം നല്കുക. ഇതിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൗണ്‍സലിങ് സെന്ററുകള്‍ സ്ഥാപിക്കും. ആത്മഹത്യാ പ്രവണതയുള്ളവരെ തിരിച്ചറിയാന്‍ ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക പരിശീലനം നല്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+