പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രാദേശിക ധാരണയുണ്ടാക്കും :യു ഡി എഫ്
കൊച്ചി : വരുന്ന പഞ്ചായത്ത് നഗരസഭാ തെരഞ്ഞെടുപ്പില്‍ മതേതര ജനാധിപത്യകക്ഷികളുമായും ഗ്രൂപ്പുകള്‍, വ്യക്തികള്‍, തൊഴിലാളി സംഘടനകള്‍എന്നിവരുമായും പ്രാദേശിക തലത്തില്‍ ധാരണയുണ്ടാക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന യു ഡി എഫ് ഏകോപനസമിതിയോഗം തീരുമാനിച്ചു.
സിപിഎമ്മിനോട് ഇടഞ്ഞു നില്‍ക്കുന്ന സി.ഐ.ടി.യു വിഭാഗം മുന്നോട്ട് വന്നാല്‍ അവരുമായും ധാരണയുണ്ടാക്കുമെന്ന് യു ഡി എഫ് കണ്‍വീനര്‍ കെ.ശങ്കരനാരായണന്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.
യു ഡി എഫിലെ ഒരു കക്ഷിയും സിപിഎമ്മുമായോ ബിജെപിയുമായോ ധാരണയുണ്ടാക്കില്ല. ഇതുവരെ ഏതെങ്കിലും കക്ഷികള്‍ മുന്നണി വിട്ടിട്ടുണ്ടെങ്കില്‍ അത് ഇടതുമുന്നണിയില്‍ നിന്നാണ്.ആരെയും പുതുതായി വിളിക്കാന്‍ ഉദ്ദേശ്യമില്ല. ഇടതുമുന്നണിയേ ക്കാള്‍ ഇടതുപക്ഷചിന്താഗതിയുള്ള കക്ഷികള്‍ കൂടൂതലുള്ളത് യുഡിഎഫിലാണെന്ന് ശങ്കരനാരായണന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications