കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിജിയില്‍ ഒരു പൊലീസുകാരനും സൈനികനും കൊല്ലപ്പെട്ടു

  • By Staff
Google Oneindia Malayalam News

സുവ: ഫിജിയില്‍ കലാപകാരികള്‍ നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ വംശജനായ ഒരു പൊലീസുകാരനും ഒരു സൈനികനും കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു.

ആഗസ്ത് 8 ചൊവാഴ്ച്ച രാവിലെ ഫിജിയുടെ തലസ്ഥാനമായ സുവയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തുവെച്ചാണ് സംഭവം നടന്നത്.

നേരത്തെ ഈ പ്രദേശത്ത് നടന്ന വെടിവെപ്പിനെ കുറിച്ച് അന്വേഷണം നടത്താന്‍ നിയോഗിക്കപ്പെട്ട സംഘത്തിനു നേരെയാണ് അക്രമികള്‍ വെടിവെച്ചത്. സംഘം പ്രദേശം നിരീക്ഷിക്കുകമ്പോഴാണ് അക്രമം നടന്നതെന്ന് സൈനികവക്താവ് പറഞ്ഞു.

പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X