നൈജീരിയയില്‍ ബോട്ടപകടത്തില്‍ 40 മരണം
ലഗോസ്: നൈജീരിയയില്‍ ബോട്ട് മുങ്ങി കുറഞ്ഞത് 40 പേര്‍ മരിച്ചു. കണക്കിലേറെ ആളുകള്‍ കയറിയ ബോട്ട് ശക്തമായ കാറ്റില്‍ പെട്ട് മറിയുകയായിരുന്നു.
42 പേര്‍ രക്ഷപ്പെട്ടതായി കരുതുന്നു. കാമറൂണ്‍ അതിര്‍ത്തിക്കടുത്ത് അത്ലാന്റിക് സമുദ്രതീരത്തിനടുത്താണ് ബോട്ട് മറിഞ്ഞത്.
ബോട്ടിലെ യാത്രക്കാരില്‍ ഭൂരിഭാഗവും കച്ചവടക്കാരായിരുന്നു. ആളുകള്‍ കൂടുതല്‍ കയറിയതാണ് അപകടത്തിന് കാരണമായതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications