ടി.വി.എസ്. ഷോഗണും ഷാവോലിനും പിന്‍വലിക്കുന്നു
ദില്ലി: ടി.വി.എസ്.-സുസുക്കി തങ്ങളുടെ ഇരുചക്രവാഹന മോഡലുകളായ ഷോഗണും ഷാവോലിനും പിന്‍വലിക്കാന്‍ തീരുമാനിച്ചു. പുതിയ 11 മോഡലുകള്‍ റോഡിലിറക്കുന്നതിന് അടുത്ത മൂന്നു വര്‍ഷത്തില്‍ 300 കോടി രൂപ ചെലവഴിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
ടി.വി.എസിന്റെ ഫോര്‍ സ്ട്രോക്ക് സ്കൂട്ടര്‍ സ്പെക്ട്ര വീണ്ടും കമ്പോളത്തിലിറക്കുന്നതിനു പുറമെ ഏറ്റവും പുതിയ മോഡലായ ഫിയറോയുടെ മെച്ചപ്പെടുത്തിയ മാതൃകയും പുറത്തിറക്കും. കമ്പോളത്തില്‍ ആവശ്യക്കാര്‍ കുറഞ്ഞതിനാലാണ് ഷോഗണും ഷാവോലിനും പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ടി.വി.എസ്.-സുസുക്കി ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍ പറഞ്ഞു.












Click it and Unblock the Notifications