Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ മോഷണ പരമ്പര

ദില്ലി: ആഗസ്ത് എട്ട് ചൊവാഴ്ച ഉച്ചക്ക് ശേഷം ദില്ലിയില്‍ നടന്ന മൂന്നു സംഭവങ്ങളില്‍ ഒമ്പതു ലക്ഷം രൂപയിലധികം വിലമതിക്കുന്ന ആഭരണങ്ങളും കറന്‍സിയും കൊള്ളയടിക്കപ്പെട്ടു.

പടിഞ്ഞാറന്‍ ദില്ലിയിലെ അശോക് വിഹാര്‍ ഫേസ് രണ്ടിലുള്ള റിതേഷ്കുമാര്‍ മിത്തലിന്റെ വീട്ടില്‍ കടന്നുചെന്ന നാലംഗ സംഘം അദ്ദേഹത്തിന്റെ ഭാര്യയെയും മരുമകളെയും കെട്ടിയിട്ട ശേഷം ഒരു ലക്ഷം രൂപയുടെ കറന്‍സിയും അഞ്ചു ലക്ഷം രൂപയിലധികം വിലയുള്ള ആഭരണങ്ങളും കൊള്ളയടിച്ചു.

പൂര്‍വദില്ലിയിലെ ഷാധാരയിലുള്ള സുഭാഷ് ചന്ദ് മിത്തലിന്റെ വീട്ടില്‍ നിന്ന് 2.3ലക്ഷം രൂപയും 20,000 രൂപയുടെ ആഭരണങ്ങളും ആക്രമികള്‍ മോഷ്ടിച്ചു. കവര്‍ച്ച നടക്കുമ്പോള്‍ സുഭാഷിന്റെ ഭാര്യ, മകന്‍, മരുമകള്‍ എന്നിവര്‍ വീട്ടിലുണ്ടായിരുന്നു.

മൂന്നാമത്തെ സംഭവത്തില്‍ പൂര്‍വദില്ലിയിലെ വിശ്വാസ് നഗറിലുള്ള വീരേന്ദ്ര കുമാര്‍ ജയിനിന്റെ വീട്ടില്‍ കടന്നുചെന്ന സംഘം അദ്ദേഹത്തെയും മകളെയും പേരക്കുട്ടിയെയും സാക്ഷിനിര്‍ത്തി 30,000 രൂപയുടെ ആഭരണങ്ങള്‍ കൊള്ളയടിച്ചു.

കുറ്റവാളികളെ തിരിച്ചറിയാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മൂന്നു സംഭവങ്ങള്‍ക്കു പിന്നിലും ഒരേ സംഘമാവാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+