കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
വെടിനിര്‍ത്തല്‍ പിന്‍വലിച്ചതിന് പിന്നില്‍ പാകിസ്ഥാന് : ഇന്ത്യ
ദില്ലി : ഹിസ്ബുള്‍ മുജാഹിദ്ദിന്‍ വെടിനിര്‍ത്തല്‍ പിന്‍വലിച്ചതിന് പിന്നില്‍ പാകിസ്ഥാനാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. പാകിസ്ഥാനില്‍ നിന്നുള്ള നിരന്തര സമ്മര്‍ദ്ദംകൊണ്ടാണ് ഹിസ്ബുള്‍ നേതാവ് സയ്യദ് സലാഹുദ്ദിന് വെടിനിര്‍ത്തല്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതനായത്.
വെടിനിര്‍ത്തല്‍ പിന്‍വലിച്ച നടപടിയില്‍ ഇന്ത്യ അതിയായ ഖേദം പ്രകടിപ്പിച്ചു. അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള തീവ്രവാദപ്രവര്‍ത്തനം നിര്‍ത്തിയാല്‍ മാത്രമേ പാകിസ്ഥാനുമായി ചര്‍ച്ചയുള്ളു എന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
Comments
Story first published: Wednesday, August 9, 2000, 5:30 [IST]