വിവരസാങ്കേതികവിദ്യാനിയമം ആഗസ്ത് 15 മുതല്‍
ദില്ലി: വിവരസാങ്കേതികവിദ്യാ നിയമം ആഗസ്ത് 15 മുതല്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
കഴിഞ്ഞ ബജറ്റ് സമ്മേളനത്തിലാണ് വിവരസാങ്കേതികവിദ്യാ ബില്‍ പാസാക്കിയത്. ബില്ലിന് മെയ് ഒമ്പതിന് രാഷ്ട്രപതി അംഗീകാരം നല്‍കി.
നിയമത്തിന്റെ സുഗമമായ നടപ്പിലാക്കലിന് അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള ഒരു കണ്‍ട്രോളറെ നിയമിക്കും. കണ്‍ട്രോളറെ സഹായിക്കാനായി ദില്ലി, കല്‍ക്കത്ത, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നീ നഗരങ്ങളിലും മറ്റു പ്രധാന വാണിജ്യകേന്ദ്രങ്ങളിലും പ്രാദേശിക ഓഫീസുകള്‍ പ്രവര്‍ത്തിക്കും.
ആഗസ്ത് 15ന് ചുവന്ന കോട്ടയില്‍ നടത്തുന്ന സ്വാതന്ത്യ്രദിന സമ്മേളനത്തില്‍ വിവരസാങ്കേതികവിദ്യാ നിയമം നടപ്പില്‍ വന്നതായി പ്രധാനമന്ത്രി വാജ്പേയിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.












Click it and Unblock the Notifications