നിജലിംഗപ്പ അന്തരിച്ചു
ബാംഗ്ലൂര്‍: സംയുക്തകര്‍ണാടകത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയും സ്വാതന്ത്യ്രസമരസേനാനിയുമായ എസ്. നിജലിംഗപ്പ അന്തരിച്ചു. അദ്ദേഹത്തിന് 98 വയസായിരുന്നു.
ചൊവാഴ്ച രാവിലെ 10.30 നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. കാലിന് മുറിവുണ്ടായതിനെ തുടര്‍ന്ന് ബാംഗ്ലൂര്‍ ബൗറിങ് ആശുപത്രിയില്‍ ഒരു മാസമായി ചികിത്സയിലായിരുന്നു . ജൂലായ് 27നാണ് വീട്ടിലേക്ക് മാറ്റിയത്.
സ്വാതന്ത്യ്രസമരകാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകനായിരുന്നു നിജലിംഗപ്പ. ഇന്ദിരാസര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം കോണ്‍ഗ്രസിന്റെ ദേശീയപ്രസിഡണ്ടായി. പിന്നീട് ഇന്ദിരാഗാന്ധിയോട് പിണങ്ങി.അത് 1969 ലെ കോണ്‍ഗ്രസ്സിന്‍െറ പിളര്‍പ്പിന് വഴിവെച്ചു. കോണ്‍ഗ്രസ് പിളര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം സംഘടനാ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തെത്തി.
ഇന്ദിരാഗാന്ധിയുടെ കടുത്ത വിമര്‍ശകനായിരുന്ന നിജലിംഗപ്പ അടിയന്തിരാസ്ഥക്കെതിരെയും പ്രവര്‍ത്തിച്ചിരുന്നു.












Click it and Unblock the Notifications