Get Updates
Get notified of breaking news, exclusive insights, and must-see stories!

പഹല്‍ഗാം കൂട്ടക്കൊല കശ്മീര്‍ സര്‍ക്കാര്‍ അന്വേഷിക്കുന്നു

ശ്രീനഗര്‍: ആഗസ്ത് ഒന്ന ് ചൊവാഴ്ച 29 അമര്‍നാഥ് തീര്‍ത്ഥാടകരെ പഹല്‍ഗാമില്‍ തീവ്രവാദികള്‍ കൂട്ടക്കൊല ചെയ്തതിനെക്കുറിച്ച് അനേഷണം നടത്താന്‍ കശ്മീര്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനെക്കുറിച്ച് ഒരു അന്വേഷണം ആവശ്യമില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് കടകവിരുദ്ധമാണ് ഫറൂഖ് അബ്ദുള്ള സര്‍ക്കാരിന്റെ ഈ നടപടി.

ഒരു അന്വേഷണത്തിലൂടെ നമ്മുടെ സുരക്ഷാവീഴ്ചകള്‍ വ്യക്തമാകാന്‍ ഇടയുണ്ടെന്നും ഇത് പാകിസ്ഥാന്റെ നടപടികളെ ന്യായീകരിക്കലാകുമെന്നും അന്വേഷണ സാധ്യത നിരാകരിക്കുന്നതിനു കാരണമായി ആഭ്യന്തരമന്ത്രി അദ്വാനി പറഞ്ഞിരുന്നു.

അന്വേഷണം കശ്മീരിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാനിടയുണ്ടെന്നതിനാല്‍ കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയും അന്വേഷണം വേണ്ട എന്ന നിലപാടിലാണെന്നും അദ്വാനി വെളിപ്പെടുത്തിയിരുന്നു.

കശ്മീര്‍ സര്‍ക്കാര്‍ അന്വേഷണത്തിനായി നിയമിച്ച സമിതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവ് ലഫ്. ജനറല്‍ ജെ.ആര്‍.മുഖര്‍ജി, സംസ്ഥാന ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സി. ഫുന്‍സോഗ്, അനന്ത്നാഗ് ജില്ലാ മജിസ്ട്രേറ്റ് ജി.എ.പീര്‍ എന്നിവര്‍ അംഗങ്ങളാണ്.

ജനറല്‍ മുഖര്‍ജിയാണ് സമിതിയുടെ കണ്‍വീനര്‍. ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സിയുടെ പ്രവര്‍ത്തനത്തിലോ സുരക്ഷാസംവിധാനത്തിലോ പാളിച്ചകളുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുന്ന സമിതി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+