കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താക്കറെ കേസ് : കീഴ്കോടതിക്കെതിരെ ഹൈക്കോടതി

  • By Staff
Google Oneindia Malayalam News

മുംബൈ : ശിവസേന തലവന്‍ ബാല്‍താക്കറെക്ക് എതിരെയുള്ള മുംബൈ കലാപക്കേസ് തള്ളിയ കീഴ്കോടതി നടപടി ശരിയല്ലെന്ന് മുംബൈ ഹൈക്കോടതി വിധിച്ചു.

താക്കറെക്ക് എതിരെയുള്ള കേസ് തള്ളിയ കീഴ്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. അടുത്ത നീക്കത്തെക്കുറിച്ച് മുതിര്‍ന്ന സേനാ നേതാക്കളുമായി താക്കറെ ചര്‍ച്ച നടത്തുകയാണ്.

ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം വളരെക്കാലം മുമ്പാണ് ചെയ്തിരിക്കുന്നതിനാല്‍ കേസ് നിലനില്‍ക്കില്ല എന്ന കാരണത്താലാണ് കീഴ്ക്കോടതി താക്കറെക്കെതിരായ കേസ് തള്ളിയത്. എന്നാല്‍ ഇതിന്മേല്‍ വിചാരണ തുടരാവുന്നതാണ് എന്നാണ് സര്‍ക്കാര്‍ അപ്പീല്‍ സ്വീകരിച്ചു കൊണ്ട് ഹൈക്കോടതി ജഡ്ജി ജസ്റിസ് വിഷ്ണു സഹായ് പറഞ്ഞത്.

ഹൈക്കോടതി വിധി ശിവസേനക്ക് തിരിച്ചടിയായിരിക്കുകയാണ്. കേസ് തള്ളിയപ്പോള്‍ ആഹ്ലാദത്തിമിര്‍പ്പിലായിരുന്ന സേന ക്യാമ്പ് ഇപ്പോള്‍ മൂകമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X