അട്ടിമറിക്കു പിന്നില്‍ പാകിസ്ഥാനെന്ന് യു.എസ് ഉദ്യോഗസ്ഥര്‍
വാഷിംഗ്ടണ്‍ : കശ്മീര്‍ ചര്‍ച്ച തകരാന്‍ കാരണം പാകിസ്ഥാനാണെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.
ഹുറിയത്തിനെയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണമെന്ന തീവ്രവാദികളുടെ ആവശ്യം ഇന്ത്യ തള്ളിക്കളഞ്ഞതിനാല്‍ സമാധാനശ്രമം പാകിസ്ഥാന്‍ അട്ടിമറിച്ചിട്ടുണ്ടാവാം എന്ന് വൈറ്റ് ഹൗസിലെയും സെനറ്റിലെയും ഉദ്യോഗസ്ഥര്‍ സ്വകാര്യചര്‍ച്ചകളില്‍ സമ്മതിക്കുന്നു.
എന്നാല്‍ ബന്ധപ്പെട്ട കക്ഷികള്‍ സമാധാന ചര്‍ച്ചക്ക് ഇനിയും മുന്‍കൈയെടുക്കണമെന്നാണ് വാഷിംഗ്ടണിന്റെ ഔദ്യോഗിക പ്രസ്താവന.
കശ്മീരില്‍ അടുത്ത് നടന്ന കൂട്ടക്കൊലകള്‍ ഇന്ത്യയും ഹിസ്ബുളുമായുള്ള ചര്‍ച്ചകള്‍ തകര്‍ക്കാനും കശ്മീര്‍ പ്രശ്നത്തില്‍ മൂന്നാം കക്ഷിയെ ഇടപെടുത്താനുമുള്ളപാകിസ്ഥാന്റെ ശ്രമമായിരുന്നുവെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി സൂചിപ്പിച്ചു.
വെടിനിര്‍ത്തല്‍ പിന്‍വലിച്ചതിലും സമാധാനചര്‍ച്ചാശ്രമം തകര്‍ന്നതിലും തങ്ങള്‍ക്കുള്ള ഉത്കണ്ഠ പ്രസിഡന്റ് ക്ലിന്റണും സുരക്ഷാ ഉപദേശകന്‍ സാമുവല്‍ ബെര്‍ജറും മുഷറഫിനെ അറിയിച്ചിട്ടുണ്ട്. കശ്മീരിലെ അക്രമം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ മുന്‍കൈയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടതായി ഈ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications