തീവണ്ടികളില്‍ റെയ്ഡ് : ഒരു കോടിയുടെ സാധനങ്ങള്‍ പിടിച്ചു
കൊച്ചി: വില്പനനികുതി അടയ്ക്കാതെ തീവണ്ടി മാര്‍ഗ്ഗം അനധികൃതമായി കടത്തിക്കൊണ്ടുവന്ന ഒരു കോടിയുടെ സാധനങ്ങള്‍ വില്പനനികുതി ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു.
എറണാകുളം ടൗണ്‍ ജംഗ്ഷന്‍, കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസ് റെയില്‍വേ സ്റേഷനുകളിലായിരുന്നു റെയ്ഡ്. ഇലക്ട്രിക്കല്‍ ഉപകരണങ്ങളും റെഡിമെയ്ഡ് വസ്ത്രങ്ങളുമാണ് പിടിച്ചെടുത്തവയില്‍ ഭൂരിഭാഗവും.
കേരളത്തിന് പുറത്തു നിന്ന് വരുന്ന ട്രെയിനുകളിലാണ് ആഗസ്ത് ഏഴ് തിങ്കളാഴ്ച രാവിലെ മുതല്‍ റെയ്ഡ് നടത്തിയത്. ശരിയായ രജിസ്ട്രേഷനില്ലാതെ ബിനാമി പേരുകളിലാണ് സാധനങ്ങള്‍ കൊണ്ടുവന്നത്. ആറു ലോറികളില്‍ നിറക്കാവുന്നത്രയും സാധനങ്ങളാണ് റെയ്ഡില്‍ പിടികൂടിയത്.
പിടിച്ചെടുത്ത സാധനങ്ങള്‍ കാക്കനാട് വെയര്‍ഹൗസ് ഗോഡൗണിലേക്ക് മാറ്റി. ഇരട്ടനികുതി പിഴയായി അടച്ചാല്‍ മാത്രമേ ഈ സാധനങ്ങള്‍ വിട്ടുകൊടുക്കൂ.












Click it and Unblock the Notifications