എല്‍.ഡി.എഫ് സംഘം വാജ്പേയിയെ കാണും
തിരുവനന്തപുരം: ഉദാരവത്കരണം മൂലം കേരളത്തിന്റെ സമ്പദ്ഘടനക്കുണ്ടായ തകര്‍ച്ചയെക്കുറിച്ച് പ്രധാനമന്ത്രി വാജ്പേയിയെ ബോധ്യപ്പെടുത്തുന്നതിനായി എല്‍.ഡി.എഫ് എം.പിമാരും എം.എല്‍.എമാരും വാജ്പേയിയെ സന്ദര്‍ശിക്കും.
കേരളത്തില്‍ നാളികേരത്തിന്റെയും മറ്റ് കാര്‍ഷിക ഉത്പന്നങ്ങളുടെയും വിലയിടിയാന്‍ കാരണമായ കേന്ദ്രത്തിന്റെ ഇറക്കുമതി നയത്തിനെതിരെ ഇടതുപക്ഷ കര്‍ഷകസംഘടനകള്‍ പ്രക്ഷോഭം നടത്തും.
ആഗസ്ത് 23ന് ബുധനാഴ്ച സംസ്ഥാനത്തെ താലൂക്കുകള്‍ പിക്കറ്റ് ചെയ്യുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications