തീര്‍ഥാടനകേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ ഹോട്ടലുകള്‍ പണിയും
പത്തനംതിട്ട: തീര്‍ഥാടന സഞ്ചാരത്തെ പ്രോത്സാപ്പിക്കാനായി പ്രധാന തീര്‍ഥാടനകേന്ദ്രങ്ങളില്‍ ഹോട്ടലുകള്‍ പണിയുമെന്ന് വിനോദസഞ്ചാര മന്ത്രി ഇ.ചന്ദ്രശേഖരന്‍നായര്‍ പറഞ്ഞു.
എരുമേലിയിലും ശബരിമലയിലേക്കുള്ള വഴിയില്‍ വടശേരിക്കരയിലും ഗുരുവായൂരിലും ഹോട്ടല്‍ ശൃംഖലകള്‍ നിര്‍മിക്കും. പ്രാദേശിക തീര്‍ഥാടകരെ ലക്ഷ്യമിട്ടാണ് ഈ ഹോട്ടലുകള്‍ നിര്‍മിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളില്‍ ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കും.
ടൂറിസത്തില്‍ തീര്‍ഥാടന സഞ്ചാരത്തിന്റെ സാധ്യതകള്‍ സ്വകാര്യമേഖല ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. കുളനടയില്‍ ഒരു ഹോട്ടല്‍ കോംപ്ലക്സിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറന്‍മുളയില്‍ ഒരു ഹോട്ടലിനും മന്ത്രി തറകല്ലിട്ടു. രമേശ് ചെന്നിത്തല എം.പി, ടൂറിസം ഡയറക്ടര്‍ വി.വേണു എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications