ഇന്ത്യ-പാക് ആണവയുദ്ധത്തിന് സാധ്യതയേറിയെന്ന്
വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടാകുന്ന യുദ്ധം ആണവയുദ്ധമായി മാറാനുള്ള സാധ്യത വളരെയധികം വര്‍ദ്ധിച്ചതായി അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയായ നാഷണല്‍ ഇന്റലിജന്‍സ് എസ്റിമേറ്റ് പ്രസിഡന്റ് ബില്‍ ക്ലിന്റണ് റിപ്പോര്‍ട്ട് നല്കി.
ഇന്ത്യയുടെയും പാകിസ്താന്റെയും ആണുവായുധ ശേഷിയും കശ്മീര്‍ പ്രശ്നത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിച്ചു വരുന്ന സാഹചര്യവും കണക്കിലെടുത്താണ് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ.യുടെ നേതൃത്വത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കാര്‍ഗില്‍ യുദ്ധസമയത്തു തന്നെ അണ്വായുധം ഉപയോഗിക്കപ്പെടാന്‍ സാധ്യതയെക്കുറിച്ച് ഭയപ്പെട്ടിരുന്നുവെങ്കിലും അത് സംഭവിച്ചില്ല. മെച്ചപ്പെട്ട രഹസ്യാന്വേഷണ സംവിധാനത്തിന്റെ അഭാവം കാരണം ഇന്ത്യക്കും പാകിസ്താനും എതിരാളിയുടെ ശക്തി-ദൗര്‍ബല്യങ്ങളെക്കുറിച്ച് ശരിക്കറിയാത്തത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദില്ലിയും ഇസ്ലാമാബാദും തമ്മിലുണ്ടാകാവുന്ന അണ്വായുധ യുദ്ധത്തെക്കുറിച്ച് അമേരിക്കക്ക് ആശങ്കയുണ്ടെന്ന കാര്യം സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് റിച്ചാര്‍ഡ് ബൗച്ചര്‍ സ്ഥിരീകരിച്ചു. കാര്‍ഗില്‍ സംഭവത്തിനുശേഷം ഒരു ഇന്ത്യാ- പാക് യുദ്ധം ഏതു നിമിഷം വേണമെങ്കിലും പൊട്ടിപ്പുറപ്പെടാവുന്ന സാഹചര്യം നിലനില്ക്കുന്നുവെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.












Click it and Unblock the Notifications