ടെലികോം: വിദേശ പങ്കാളിത്ത വ്യവസ്ഥയില്‍ മാറ്റം
ദില്ലി: രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളുടെ വിദേശപങ്കാളിത്ത വ്യവസ്ഥയില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. ആഗസ്ത് എട്ട് ചൊവാഴ്ച രാത്രി ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
പുതിയ നയമനുസരിച്ച് സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് നിലവിലുള്ള വിദേശ പങ്കാളിയെ മാറ്റി അതേ നിലവാരത്തിലുള്ള പുതിയ കൂട്ടുകെട്ടിലേര്‍പ്പെടാന്‍ അനുമതിയുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി പ്രമോദ് മഹാജന്‍ പറഞ്ഞു.
ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് രാജ്യത്ത് ലാന്‍ഡിങ് സ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.












Click it and Unblock the Notifications