കശ്മീരില്‍ ബോംബ് സ്ഫോടനം : 13 പേര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറില്‍ ഒരു ബാങ്കിനു പുറത്തുണ്ടായ ശക്തമായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റു.
ശ്രീനഗറിലെ റസിഡന്‍സി റോഡിലെ സ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പ്രധാനബ്രാഞ്ചിനു മുന്നില്‍ കിടന്ന ഒരു കാറിനകത്തെ ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
മരിച്ചവരില്‍ 10 പൊലീസുകാരും രണ്ട് സൈനികരും ഒരു പത്രഫോട്ടോഗ്രാഫറും ഉള്‍പ്പെടുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഫോട്ടോഗ്രാഫറായ പ്രദീപ് ഭാട്ടിയ ആണ് മരിച്ചതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.
പരിക്കേറ്റവരില്‍ പൊലീസ് ഓഫീസര്‍മാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ഈസ്റ് പൊലീസ് സൂപ്രണ്ട് പങ്കജ് കുമാര്‍, കൊത്തിബാഗ് സ്റേഷന്‍ ഹൗസ് ഓഫീസര്‍ അല്‍ത്തഫ് ഹുസൈന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റവരെ ശ്രീനഗറിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന ്ഡോക്ടര്‍മാര്‍ പറഞ്ഞു.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ വെടിനിര്‍ത്തല്‍ പിന്‍വലിച്ചതിനുശേഷം നടക്കുന്ന ആദ്യത്തെ അക്രമസംഭവമാണിത്.












Click it and Unblock the Notifications