വീരപ്പന്റെ മറ്റൊരു കാസറ്റ് കൂടിയെത്തി
ചെന്നൈ: വീരപ്പന്‍ കൊടുത്തുവിട്ട നാലാമത്തെ കാസറ്റ് ആഗസ്ത് 10 വ്യാഴാഴ്ച രാവിലെ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി. കാസറ്റിനൊപ്പം
രാജ്കുമാറിന്റെ ഇപ്പോഴത്തെ ഫോട്ടോകളുടെ നെഗറ്റീവുകളുമുണ്ട്.
നക്കീരന്‍ ഗോപാലന്‍ ബന്ദികള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകളാണ് കൊടുത്തയച്ചിരിക്കുന്നത്. രാജ്കുമാര്‍ സുരക്ഷിതനും ആരോഗ്യവാനുമാണെന്ന് വ്യക്തമാക്കുന്നതാണ് ഫോട്ടോകള്‍.
ബുധനാഴ്ച്ച രാത്രി നക്കീരന്‍ അസോസിയേറ്റ് എഡിറ്റര്‍ കാമരാജിന് കാസറ്റ് എത്തിക്കുകയായിരുന്നു. വ്യാഴാഴ്ചരാവിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കാസറ്റ് കൈമാറി.
കാസറ്റില്‍ വീരപ്പന്റെ ആവശ്യങ്ങള്‍ നടത്തികൊടുക്കണമെന്ന് രാജ്കുമാര്‍ കര്‍ണാടക, തമിഴ്നാട് മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
വീരപ്പന്റെ ആവശ്യങ്ങളിന്മേലുള്ള തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളുടെ മറുപടിയോടുള്ള വീരപ്പന്റെ പ്രതികരണവുമായി ഒന്നോ രണ്ടോ ദിവസത്തിനു ശേഷം താന്‍ തിരിച്ചെത്തുമെന്ന ് നക്കീരന്‍ ഗോപാല്‍ കാസറ്റില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications