സ്കൂട്ടര്‍ യാത്രക്കാരന്‍ കിണറ്റില്‍ വീണ ്്മരിച്ചു
കൊച്ചി: നിയന്ത്രണം വിട്ട സ്കൂട്ടര്‍ കിണറ്റില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. സ്കൂട്ടറില്‍ നിന്നും എടുത്തുചാടിയ സുഹൃത്ത് രക്ഷപ്പെട്ടു.
കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സിന് സമീപം സൗപര്‍ണികയില്‍ വി.കൃഷ്ണരാജ് (53) ആണ് മരിച്ചത്. നേവല്‍ ഫിസിക്കല്‍ ഓഷ്യാനോഗ്രാഫിക് ലാബറട്ടറിയിലെ വര്‍ക്ക് സൂപ്രണ്ടാണ്.
കാക്കനാടിനടുത്ത് കൊല്ലംകുടിമുകളിലായിരുന്നു അപകടം. സ്കൂട്ടറിന്റെ ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ട് ചെമ്മിക്കാട് വീട്ടില്‍ വാസുവിന്റെ കിണറില്‍ ചെന്നിടിക്കുകയായിരുന്നു.കിണറിന്‍െറ മേല്‍വരി തകര്‍ത്ത് കൃഷ്ണരാജ് കിണറ്റില്‍ വീഴുകയായിരുന്നു. കിണറില്‍ തലയിടിച്ച് വീണ കൃഷ്ണരാജ് തല്‍ക്ഷണം മരിച്ചു. സ്കൂട്ടര്‍ നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് എടുത്തുചാടിയ സുഹൃത്ത് ജോര്‍ജ് രക്ഷപ്പെട്ടു.
തൃക്കാക്കര ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം കരയ്ക്ക് കയറ്റിയത്. എന്‍.പി.ഒ.എല്‍ ഉദ്യോഗസ്ഥയായ ശ്യാമളയാണ് ഭാര്യ. അനു, വിനു എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications