Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസില്‍ ഗ്രൂപ്പ്പോര് തുടര്‍ന്നേക്കും

തൃശൂര്‍: തൃശൂരില്‍ നടന്ന യുവജനസംഗമത്തോടെ ഗ്രൂപ്പ് പ്രവര്‍ത്തനം നിര്‍ത്താമെന്ന് കരുണാകരന്‍ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗത്തില്‍ ഉറപ്പ് കൊടുത്തിരുന്നെങ്കിലും കോണ്‍ഗ്രസിലെ ഗ്രൂപ്പ് കലഹം തുടരുമെന്ന സൂചനയാണ് തൃശൂര്‍ റാലി നല്‍കുന്നത്.

തൃശൂരില്‍ നടന്ന റാലിയില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പിസം അവസാനിപ്പിക്കാന്‍ ഹൈക്കമാന്റ് ഇടപെടല്‍ ആവശ്യമായി വന്നിരിക്കുകയാണെന്ന കരുണാകരന്റെ പ്രസ്താവന അദ്ദേഹം സമവായത്തിന് ഒരുക്കമല്ല എന്നാണ് വ്യക്തമാക്കുന്നത്. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ കരുണാകരന്റെ പ്രസ്താവനയെ കൈയടികളോടെയാണ് സ്വീകരിച്ചത്.

തൃശൂരില്‍ യുവജനസംഗമം നടന്ന ആഗസ്ത് ഒമ്പതിന് തൃശൂരൊഴികെയുള്ള എല്ലാ ജില്ലകളിലും യൂത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പ് വിഭാഗം റാലികള്‍ സംഘടിപ്പിച്ചിരുന്നു. ആന്റണി ഈ റാലികളില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ കരുണാകരന്‍ ഗ്രൂപ്പ് പോരില്‍ നിന്ന് പിന്മാറാനൊരുക്കമല്ല എന്ന് വ്യക്തമാക്കിയിരിക്കെ ആന്റണി തന്റെ അനുയായികളില്‍ നിന്നുള്ള സമ്മര്‍ദ്ദം അതിജീവിക്കാനാവുമോ എന്ന ചോദ്യമുയരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+