ജീപ്പപകടം: ഗ്രാമപഞ്ചായത്ത് അംഗമുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു
കുമളി: ഇടുക്കി ജില്ലയിലെ കുമളിയില്‍ ജീപ്പ് മറിഞ്ഞ് ഗ്രാമ പഞ്ചായത്ത് അംഗമുള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. ആഗസ്ത് ഒമ്പത് ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
കുമളി ഗ്രാമപഞ്ചായത്ത് അംഗം അനില്‍ കുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ധര്‍മ്മപാലന്‍, പഞ്ചായത്ത് ജീവനക്കാരായ വാകത്താനത്തെ മാത്യു, പന്ന്യമലയിലെ സോമന്‍, പെരുമാള്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ജീപ്പ് ഡ്രൈവര്‍ ശങ്കറിനെ മുണ്ടക്കയത്തെ മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗ്രാമസഭാ യോഗം കഴിഞ്ഞ് കുമളിയിലേക്ക് മടങ്ങുകയായിരുന്ന ഇവരുടെ ജീപ്പ് കെ.കെ. റോഡില്‍ വളഞ്ഞങ്ങാനംവളവില്‍ നിന്നുമുള്ളിപ്പാറയ്ക്കു സമീപത്തുവെച്ചാണ് അപകടത്തില്‍പ്പെട്ടത്.












Click it and Unblock the Notifications