Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രൂപ്പ് വഴക്ക് : അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

കൊച്ചി: കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്ക് അവസാനിപ്പിക്കണമെന്ന് തന്റെ പാര്‍ട്ടി കരുണാകരനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മറ്റു പാര്‍ട്ടികളുടെ ആഭ്യന്തരകാര്യങ്ങളില്‍ ലീഗ് ഇടപെടില്ല. കോണ്‍ഗ്രസ്സിന് അതിന്റേതായ സ്വഭാവമുണ്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് റാലികള്‍ സംഘടിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ്സ് പറയുന്നത് ശരിയായിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗ്രൂപ്പ് വഴക്ക് അവസാനിപ്പിക്കാമെന്ന് യു.ഡി.എഫ്. യോഗത്തില്‍ പറഞ്ഞിട്ടില്ലെന്ന് കരുണാകരന്‍ തന്നെ വ്യക്തമാക്കിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ്സ് ഐക്യത്തോടെ മുന്നോട്ടു പോവുന്നതാണ് യു.ഡി.എഫിന് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്ക് പാര്‍ട്ടിയെന്ന നിലയില്‍ ലീഗിനെ ബാധിക്കില്ല. ഏത് തെരഞ്ഞെടുപ്പിനെയും സ്വന്തം നിലയില്‍ നേരിടാനുള്ള ശക്തി ലീഗിനുണ്ട്. യു.ഡി.എഫിന്റെ കാര്യം എല്ലാവരും കൂടിയാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരത്തു നിന്നാരംഭിച്ച മുസ്ലിം ലീഗ് സമരജാഥയുടെ ക്യാപ്റ്റന്‍ കൂടിയായ കുഞ്ഞാലിക്കുട്ടി എറണാകുളം ഗസ്റ് ഹൗസില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.

മുന്നണി വിശാലമാക്കുന്നത് സംബന്ധിച്ച് യു.ഡി.എഫില്‍ ചര്‍ച്ച നടക്കുന്നതേയുള്ളു. ഐ.എന്‍.എല്‍. ഉള്‍പ്പടെയുള്ള കക്ഷികളെ യു.ഡി.എഫ് പരിഗണിക്കുന്നുണ്ട്. ലീഗ് യു.ഡി.എഫിലുണ്ടാകുമെന്ന് പാര്‍ട്ടി പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. യു.ഡി.എഫില്‍ നില്ക്കുന്ന ലീഗിനെക്കുറിച്ച് നാമം ജപിക്കേണ്ട കാര്യമില്ല. ലീഗിനെ പിന്തിരിപ്പന്‍ ശക്തിയായി ചിത്രീകരിക്കുന്ന ഇടതു മുന്നണി കണ്‍വീനര്‍ വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവന ശരിയല്ല. പുരോഗമനാശയങ്ങള്‍ക്ക് എക്കാലവും ലീഗ് പിന്തുണ നല്കിയിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എം.എല്‍.എ.മാരായ ഡോ.എം.കെ.മുനീര്‍, ചെര്‍ക്കളം അബ്ദുള്ള എന്നിവരും കുഞ്ഞാലിക്കുട്ടിയോടൊപ്പമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+