Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുമുന്നണിയില്‍ മാറ്റമുണ്ടാവില്ല : വി.എസ്

കൊച്ചി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് ധാരണ സംബന്ധിച്ച് ഇടതുമുന്നണിയുടെ നയത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് മുന്നണി കണ്‍വീനര്‍ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

യു. ഡി. എഫില്‍ നിന്നും പുറത്തു വരുന്നവര്‍ക്ക് എല്‍.ഡി .എഫ് പിന്തുണ നല്‍കുന്നത് ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്ക് ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണെന്നും കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വി.എസ്. വ്യക്തമാക്കി.എല്‍.ഡി. എഫിന്റെ വോട്ട്കൊണ്ട് മാത്രം വിജയിക്കാന്‍ കഴിയാത്ത പ്രദേശങ്ങളില്‍ ആദര്‍ശശാലികള്‍ക്ക് പിന്തുണ നല്‍കും. ഇത് നാടിന്റെ ഗുണത്തിനു വേണ്ടിയാണെന്നും വി.എസ്. കൂട്ടിച്ചേര്‍ത്തു.

മുസ്ലീം ലീഗിനെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങള്‍ ഇടതുമുന്നണിയിലുണ്ടായിരുന്നു. എന്നാല്‍ മുന്നണി ബന്ധങ്ങളില്‍ മാറ്റം വരുത്തേണ്ടെന്നും പഴയ സ്ഥിതി തുടര്‍ന്നാല്‍ മതിയെന്നുമാണ് മുന്നണിയുടെ തീരുമാനം. ഇക്കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ലെന്നും വി.എസ് അറിയിച്ചു.

നിശ്ചിതസമയത്ത് പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വിജ്ഞാപനം വന്നാലുടന്‍ ആര്‍.എസ്.എസ്-കോണ്‍ഗ്രസ്- ബി.ജെ.പി സഖ്യത്തെ നേരിടാന്‍ ഇടതുമുന്നണി സജീവമായി രംഗത്തിറങ്ങുമെന്ന് വി.എസ് പറഞ്ഞു.

പ്ലസ് ടുവിന്റെ കാര്യത്തില്‍ ദേശീയതലത്തിലുള്ള നയമാണ് നടപ്പിലാക്കുന്നത്. സ്കൂളുകള്‍ അനുവദിച്ചതില്‍ തിരക്കും മറ്റും മൂലം ചില പാകപ്പിഴകളുണ്ടായി എന്ന് വി.എസ്. സമ്മതിച്ചു. കോടതി നിര്‍ദ്ദേശമനുസരിച്ച് പുതിയ ലിസ്റും തയ്യാറായി. പ്രതിപക്ഷം നടത്തുന്ന പ്ലസ് ടു സമരം ദിനം തോറും പരാജയപ്പെടുകയാണെന്നും വി.എസ്. പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+