ഗോതമ്പ് വില: കേരളം പ്രതിഷേധിച്ചു
തിരുവനന്തപുരം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം ക്വിന്റലിന് 650 രൂപ നിരക്കില്‍ ഗോതമ്പ് വിലകുറച്ച് വില്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കേരളം ശക്തിയായി പ്രതിഷേധിച്ചു.
ഇത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള കടുത്ത വിവേചനമാണെന്ന് ഭക്ഷ്യമന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
എഫ്.സി.ഐ. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗോതമ്പ് ക്വിന്റലിന് 650 രൂപ നിരക്കില്‍ വില്ക്കുമ്പോള്‍ റേഷന്‍ കടകള്‍ക്ക് ഇപ്പോഴും ക്വിന്റലിന് 830 രൂപ നിരക്കിലാണ് നല്കുന്നത്. സ്വകാര്യ മുതലാളിമാരെ സഹായിക്കുന്നതിനുള്ള ഇടനിലക്കാരനായി എഫ്.സി.ഐ.യെ മാറ്റാനുള്ള നീക്കമാണിതെന്ന് ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ രാജ്യത്തിന്റെ ഭാഗമല്ലെന്ന രീതിയിലുള്ള പെരുമാറ്റം കേന്ദ്രം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications