Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിത സര്‍ക്കാരിലെ ഒരു മന്ത്രിക്കു കൂടി കഠിനതടവ്

ചെന്നൈ: അഴിമതിക്കേസില്‍ തമിഴ്നാട്ടിലെ മുന്‍ എ.ഐ. എ.ഡി.എം.കെ. സര്‍ക്കാരിലെ ഒരു മന്ത്രിക്ക് കൂടി കഠിനതടവ്. അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍ മന്ത്രി കെ. പൊന്നുസാമിക്ക് പ്രത്യേക കോടതി മൂന്നു വര്‍ഷത്തെ കഠിനതടവാണ് വിധിച്ചിരിക്കുന്നത്. ജയലളിത സര്‍ക്കാരിലെ വിദ്യാഭ്യാസമന്ത്രിയായിരുന്നു പൊന്നുസാമി.

ഇതോടെ ജയലളിത നയിച്ച സര്‍ക്കാരിലെ ആറു മന്ത്രിമാരെ കോടതി തടവിന് വിധിച്ചു കഴിഞ്ഞു.

മന്ത്രിക്ക് പുറമെ ഭാര്യ പ്രഭാവതി, മകള്‍ മാല, സഹോദരന്മാരായ വെങ്കടേശന്‍, രാജപ്പ എന്നിവരെ ഒരു വര്‍ഷത്തെ കഠിനതടവിനും കോടതി വിധിച്ചിട്ടുണ്ട്. അനധികൃതമായി സ്വത്ത് സമ്പാദിക്കാന്‍ പൊന്നുസാമിയെ പ്രേരിപ്പിച്ചതിനാണ് ഇവര്‍ക്ക് ശിക്ഷ.

തടവിനു പുറമെ പൊന്നു സാമി ഒരു ലക്ഷം രൂപ പിഴയടയ്ക്കണം. മറ്റുള്ളവര്‍ക്കെതിരെ 10,000 രൂപയുടെ പിഴയും ചുമത്തിയിട്ടുണ്ട്.

എന്നാല്‍ ഓരോരുത്തരും 10,000 രൂപയുടെ ബോണ്ട് നല്‍കിയതിനാല്‍ സെപ്തംബര്‍ 11 വരെ ശിക്ഷ നടപ്പിലാവില്ല. ഈ സമയത്തിനുള്ളില്‍ പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ അപ്പീലിനു പോകാന്‍ പ്രത്യേക കോടതി അനുമതി നല്‍കിയിട്ടുണ്ട്.

അനധികൃതമായി 77.4 ലക്ഷം രൂപ സമ്പാദിച്ചുവെന്നാണ് പൊന്നുസാമിക്കെതിരെയുള്ള കേസ്. അഴിമതി വിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് ഇന്റലിജന്‍സാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+