വീരപ്പന്‍ പുതിയ ഉപാധികള്‍ വെച്ചു
ചെന്നൈ: രാജ്കുമാറിനെ മോചിപ്പിക്കാന്‍ വീരപ്പന്‍ പുതിയ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചു. ആഗസ്ത് 19 ശനിയാഴ്ചക്കുള്ളില്‍ തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചിരിക്കണമെന്ന് വീരപ്പന്‍ ഉപാധി വെച്ചിട്ടുണ്ട്.
കാവേരി പ്രശ്നം അന്തര്‍ദേശീയ നീതിന്യായകോടതിക്കു വിടണമെന്നത് വീരപ്പന്റെ പുതിയ ആവശ്യങ്ങളില്‍ പെടുന്നു.
തമിഴ്നാട് മുഖ്യമന്ത്രി കെ.കരുണാനിധിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ അദ്ദേേഹം കര്‍ണാടക മുഖ്യമന്ത്രി എസ്.എം.കൃഷ്ണയുമായി ചര്‍ച്ച നടത്തി.
തമിഴ്നാട്ടില്‍ പത്താ ക്ലാസ് വരെ തമിഴ് ഭാഷ നിര്‍ബന്ധമാക്കണമെന്നും വീരപ്പന്‍ ആവശ്യപ്പെട്ടു. ധര്‍മപുരി ജില്ലയിലെ വച്ചത്തി, ചിന്നംപത്തി എന്നീ ഗ്രാമങ്ങളില്‍ ചന്ദനകള്ളക്കടത്തിന് സഹായം നല്‍കുന്നവരുണ്ട് എന്ന ്ആരോപിച്ച് നടത്തിയ പോലീസ് തിരച്ചിലില്‍ പീഡിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നതും വീരപ്പന്റെ പുതിയ ആവശ്യമാണ്.
ടാഡാ കേസില്‍ ജയിലില്‍ കഴിയുന്ന അഞ്ചു പേരെ മോചിപ്പിച്ചയുടനെ കാട്ടിലെത്തിക്കണമെന്നതാണ് മറ്റൊരു ആവശ്യം.
വീരപ്പനുമായി ചര്‍ച്ച നടത്താന്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ ഗോപാല്‍ വീണ്ടും കാട്ടിലേക്ക് പോകും.
കാവേരി പ്രശ്നം അന്തര്‍ദേശീയ നീതിന്യായ കോടതിക്ക് വിടണമെന്ന ആവശ്യം കരുണാനിധി തള്ളി. അത് അസാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ് പത്താം ക്ലാസ് വരെ ബോധനമാധ്യമമാക്കണമെന്ന ആവശ്യം പരിഗണിക്കും. അഞ്ച് തടവുകാരെ ഉടന്‍ മോചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications