ഗോപാല്‍ തിരിച്ചെത്തി
ചെന്നൈ: വീരപ്പനുമായി കാട്ടില്‍ വെച്ച് ചര്‍ച്ച നടത്തിയ നക്കീരന്‍ ഗോപാല്‍ വീഡിയോ കാസറ്റുമായി തിരിച്ചെത്തി.
ആഗസ്ത് 11 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഗോപാല്‍ ചെന്നൈയിലെത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിക്ക് ഗോപാല്‍ കാസറ്റ് കൈമാറും.
തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളുടെ ദൂതനായി കാട്ടിലെത്തിയ ഗോപാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീരപ്പനുമായി ചര്‍ച്ച നടത്തുകയായിരുന്നു.
വ്യാഴാഴ്ച രാജ്കുമാറിന്റെ ശബ്ദമടങ്ങുന്ന ഓഡിയോ കാസറ്റും രാജ്കുമാറിന്റെ ഫോട്ടോകളും വീരപ്പന്‍ കൊടുത്തയച്ചിരുന്നു.












Click it and Unblock the Notifications