ചര്‍ച്ചക്കായി കൃഷ്ണ വീണ്ടും ചെന്നൈയിലേക്ക്
ബാംഗ്ലൂര്‍: രാജ്കുമാറിന്റെ മോചനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്.എം.കൃഷ്ണ ആഗസ്ത് 11 വെള്ളിയാഴ്ച വൈകുന്നേരം ചെന്നൈയിലേക്ക് പോകും.
വീരപ്പനുമായി ചര്‍ച്ച നടത്തിയ ശേഷം നക്കീരന്‍ ഗോപാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ചെന്നൈയിലെത്തിയിരുന്നു. തുടര്‍ന്ന് ഗോപാല്‍ കരുണാനിധിയെ സെക്രട്ടേറിയറ്റില്‍ വെച്ച് കണ്ട് വീരപ്പനുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിയിച്ചു.
രാജ്കുമാറിനെ മോചിപ്പിക്കാന്‍ വീരപ്പന്‍ കൂടുതല്‍ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.
രാജ്കുമാറിനെ വീരപ്പന്‍ തട്ടികൊണ്ടു പോയതിനു ശേഷം മൂന്നാമത്തെ തവണയാണ് കൃഷ്ണ ചര്‍ച്ചക്കായി ചെന്നൈയിലേക്ക് പോവുന്നത്.












Click it and Unblock the Notifications