ലാലുവിന് വീണ്ടും ജാമ്യം
പട്ന: വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് വീണ്ടും ജാമ്യം. പട്ന ഹൈക്കോടതി നവംബര്‍ 15 വരെയാണ് ജാമ്യം നീട്ടിയത്. നേരത്തെ ഈ കേസില്‍ ലാലുവിന് മൂന്നു മാസത്തെ ജാമ്യം അനുവദിച്ചിരുന്നു.
ആദ്യം അനുവദിച്ച മൂന്നു മാസത്തെ ജാമ്യം ആഗസ്ത് 10 വ്യാഴാഴ്ച അവസാനിച്ചിരുന്നു. മുന്‍പ് ജാമ്യം നല്‍കുമ്പോള്‍ കോടതി ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ പുതിയ ജാമ്യത്തിനും ബാധകമാണെന്ന് വിധി പ്രഖ്യാപിച്ചുകൊണ്ട് ജസ്റിസ് എസ്.കെ. സിംഗ് പറഞ്ഞു. വിചാരണയില്‍ ഇടപെടാതിരിക്കുക, തെളിവുകള്‍ നശിപ്പിക്കാതിരിക്കുക, ആവശ്യപ്പെടുമ്പോള്‍ കോടതിയില്‍ ഹാജരാവുക എന്നീ വ്യവസ്ഥകളിന്മേലാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.
ജാമ്യം ലഭിക്കുന്നതിനായി മൂന്നു മാസം മുമ്പ് കോടതി ആവശ്യപ്പെട്ട ബോണ്ട് നവംബര്‍ 15 വരെ പ്രാബല്യത്തിലുണ്ടാവും.
1990-96 കാലഘട്ടത്തില്‍ 46 ലക്ഷം രൂപയുടെ അനധികൃത സമ്പാദ്യം നടത്തിയെന്നാണ് ലാലുവിനെതിരെയുള്ള കേസ്.












Click it and Unblock the Notifications