മണ്ണിടിച്ചില്‍: യു.പി യില്‍ 36പേര്‍ മരിച്ചു
ലഖ്നോ: ഉത്തര്‍ പ്രദേശിലെ കുന്നിന്‍പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ കുറഞ്ഞത് 36 പേരെങ്കിലും മരിച്ചു. 50 പേരെ കാണാതായി.
ഇന്‍ഡോ- തിബത്തന്‍ അതിര്‍ത്തി ജില്ലയായ പിത്തോരഗഡിനെയാണ് പ്രകൃതിക്ഷോഭം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. പിത്തോരഗഡിലെ ഉയര്‍ന്ന പ്രദേശങ്ങളായ മുന്‍സിയാരിയും ധാര്‍ചുളയും രാജ്യത്തന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വേര്‍പ്പെട്ട നിലയിലാണ്.
ഈ മേഖലയില്‍ വീടുകള്‍ തകര്‍ന്നു വീണതിന്റെ ഫലമായി കൊല്ലപ്പട്ട 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സംസ്ഥാന സര്‍ക്കാരിന്റെ വക്താവ് സുഭാഷ് കുമാര്‍ അറിയിച്ചു. ഇപ്പോഴും തിരച്ചില്‍ തുടരുകയാണെന്നും കൂടുതല്‍ മരണങ്ങള്‍ നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പിത്തോരഗഡിനു സമീപത്തുള്ള ദിദിഹഢ് പട്ടണത്തിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ചു പേര്‍ ജീവനോടെ കുഴിച്ചുമൂടപ്പെട്ടു. നൈനിറ്റാള്‍ ജില്ലയിലെ ഭവ്ര നദിയില്‍ വെള്ളം പൊങ്ങിയതിനെത്തുടര്‍ന്ന് അഞ്ചു പേര്‍ ഒലിച്ചുപോയി. ഇവിടെയുള്ള ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി സുഭാഷ് കുമാര്‍ അറിയിച്ചു.












Click it and Unblock the Notifications